---
title: "ഒരണു മണി തൂക്കം കുറ്റം ചെയ്തിട്ടില്ല ; വൈകാരിക  കുറിപ്പുമായി  വിളക്കോട്ടൂരിൽ പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ"
english_title: "A manithookam pavam cheythitila;Teacher accused in POCSO case in Valakotur with emotional note"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213204/a-manithookam pavam cheythitila teacher-accused-in-pocso-case-in-valakotur-with-emotional-note"
published_at: "2024-06-19T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672a8cf7f6f4_download_(7).jpg"
keywords: []
---

# ഒരണു മണി തൂക്കം കുറ്റം ചെയ്തിട്ടില്ല ; വൈകാരിക  കുറിപ്പുമായി  വിളക്കോട്ടൂരിൽ പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ

> **Lead Summary:** > **പാനൂർ :** "ഒരണു മണി തൂക്കം കുറ്റം ചെയ്തിട്ടില്ല " വൈകാരിക കുറിപ്പുമായി വിളക്കോട്ടൂരിൽ പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ. വിളക്കോട്ടൂർ യുപി സ്കൂൾ അധ്യാപകൻ നജീബിനെതിരെ വെള്ളിയാഴ്ചയാണ് പരാതി പ്രകാരം കൊളവല്ലൂർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

> **പാനൂർ :** "ഒരണു മണി തൂക്കം കുറ്റം ചെയ്തിട്ടില്ല " വൈകാരിക കുറിപ്പുമായി വിളക്കോട്ടൂരിൽ പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ. വിളക്കോട്ടൂർ യുപി സ്കൂൾ അധ്യാപകൻ നജീബിനെതിരെ വെള്ളിയാഴ്ചയാണ് പരാതി പ്രകാരം കൊളവല്ലൂർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

കുട്ടിയുടെ മൊഴിയും രക്ഷിതാക്കളുടെ പരാതിയെ തുടർന്നായിരുന്നു കേസ്. ശനിയാഴ്ച മുതൽ മാധ്യമങ്ങൾ കേസ് വിവരം റിപ്പോർട്ട് ചെയ്തു. അന്ന് മുതൽ ഒളിവിൽ പോയ അധ്യാപകനെ ഇതേ വരെ പിടികൂടാനുമായില്ല. ഇന്നലെ രാത്രി മുതലാണ് അധ്യാപകൻ നജീബ് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

കുറിപ്പിൻ്റെ പൂർണ രൂപം.. ആ ചെടികളിൽ നിങ്ങൾകെന്നെ കാണാം ഇത് എഴുതി തീരുവോന്ന് അറിയില്ല. അവർ വന്നുകൊണ്ടിരിക്കുന്നു. കുറ്റം ചെയ്തിട്ടില്ല.. ഒരു രാത്രി കൊണ്ട് എല്ലാം നഷ്ടപെട്ടു,സമൂഹത്തിൽ കുറ്റവാളി ആയിതീർന്ന ഒരധ്യാപകന്റെ എഴുത്ത് പോക്സോ എന്ന ധാർമികമായ നിയമത്തെ വളചൊടിച്ച്,പകകൾ തീർത്ത്, ഒരാളെ ഉൻമൂലനം ചെയ്യേണ്ട ഒന്നായി അതിനെ മാറ്റിയിരിക്കുന്നു. കണ്ണൂർ ജില്ലയിലെ പാനൂർ ഭാഗത്ത് പ്രസിദ്ധമായ വിദ്യാലയത്തിൽ ഞാൻ ജോലി ചെയ്യാൻ തുടങ്ങിയിട്ട് 14 വർഷം... എല്ലാ നിലക്കും അർത്ഥ പൂർണമായ സർവ്വിസ് ചരിത്രം.. പ്രഗൽഭരായ ഒരുപാട് പേരോടൊപ്പം ജോലി ചെയ്ത് കിട്ടിയ പരിചയം... നാട്ടുകാരുടെ സ്നേഹം, പരിഗണന എന്നിവ എന്നെ കൂടുതൽ ബോധവാനാക്കി.

ഒരു നാട്ടിലെ എല്ലാ നന്മകളുടെയും പ്രഭവ കേന്ദ്രമായിരുന്നു എന്റെ സ്കൂൾ... ഒരു പുതു മാറ്റത്തിന് 11 വർഷത്തെ കാത്തിരിപ്പ്.. പുതിയ ടീമിനെ നയിക്കാൻ സ്വയം ഇറങ്ങി പുറപ്പെടുകയായിരുന്നു... ഞങ്ങളുടെ ശ്രമ ഫലമായ വളർച്ചയുടെ പടികൾ കയറി തുടങ്ങി..

> ആ വളർച്ച അസൂയയോടെ മറ്റുള്ളവർ നോക്കി നിന്നു.. പഴുതില്ലാത്ത രീതിയിൽ ഞാനതിനെ മുന്നിൽ നിന്ന് നയിച്ചു... പക്ഷേ ഈ സൗഹൃദത്തിന് അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളു.. കൂടെയുളളവർ പടിയിറങ്ങുമ്പോ അവസാനം പറഞ്ഞ വാക്കുകളിൽ നിന്ന് കിട്ടിയ ശക്തി. "ഇതിനെ ആർജവത്തോടെ കൊണ്ട് പോണം", ഒരു ഗേറ്റ് വാച്ച്മാനെപ്പോലെ ഞാൻ തുടങ്ങി..

സ്നേഹമായിരുന്നു എല്ലാവർക്കും.. കരയുന്ന കണ്ണു കണ്ണുകളോടെ ടിസി വാങ്ങിപ്പോയ അമ്മമാർ, സമയം കിട്ടുന്ന വേളയിൽ അധ്യാപക/ വിദ്യാർത്ഥി ബന്ധങ്ങൾ ഊട്ടിഉറപ്പിക്കാൻ ഓടി വന്ന കുട്ടികൾ. എന്റെ കുടുംബം, വീട്, ബൈക്ക്, കാർ, സാമൂഹ്യ പദവികൾ എല്ലാം നൽകിയത് എനികെന്റെ വിദ്യാലയമായിരുന്നു..

ഈ തിരിച്ചറിവ് എന്റെ ഉത്തരവാദിത്ത ബോധം വർധിപ്പിച്ചു. ജൂൺ മാസം നല്ല സന്തോഷത്തിലായിരുന്നു. പുതിയ കുട്ടികൾ, പുതിയ ടീച്ചേഴ്സ്,പുതിയ മാനേജ്മെന്റ്, പ്രമോഷൻ വഴി അടുത്ത HM എന്ന സുവർണ നേട്ടം ഏതാനും മാസങ്ങൾ അകലെ അങ്ങനെയെല്ലാം... എല്ലാ ഭാഗത്തു നിന്നും ഉണ്ടായ നല്ല അഭിപ്രായങ്ങൾ..

ചെറുപ്പത്തിലേ വന്നു ചേർന്ന സൗഭാഗ്യങ്ങൾക്ക് ഒരുപാട് കണ്ണേറുകൾ ഉണ്ടന്ന് എന്റെ സഹയാത്രിക എപ്പഴും പറയും... ഇതെല്ലാം ഇല്ലാതെയാകാൻ, മഴപ്പാറ്റകളെപ്പോലെ അൽപ്പായുസ്സ് മാത്രമായിരുന്നു.

ഒരു രാത്രി കൊണ്ട് എല്ലാം തീർന്നിരിക്കുന്നു.. സൂര്യനുകളെല്ലാം ഒന്നിച്ചസ്തമിച്ചിരിക്കുന്നു. എല്ലാം എന്തിനായിരുന്നു ? 12.6.24 ബുധനാഴ്ചആയിരുന്നു തുടക്കം. എല്ലാവർക്കും മുമ്പേ സ്കൂളിൽ എത്തുക എന്നത് എന്റെയൊരു വാശിയായിരുന്നു. പുതിയ വർഷത്തിൽ ഡ്രസ്സിങ്ങ് സ്റ്റൈയിൽ മാറ്റിയത് HM സൂചിപ്പിച്ചിരുന്നു.

> അടുത്ത വിദ്യാലയത്തിലെ ടീച്ചേയേഴ്സ് വീട്ടിൽ വന്ന് ശകാരിച്ചപ്പോർ അതെന്നെ ഇത്രക്ക് സ്വാധീനിക്കുമെന്ന് വിചാരിച്ചില്ല.. രാവിലെ വിദ്യാർത്ഥികൾ എത്തി തുടങ്ങി.. ജീപ്പിൽ നിന്നിറങ്ങവേ ഒരു കുട്ടി വീഴാൻ പോയപ്പോഴാണ് ഞാൻ അറിഞ്ഞത് കാരണം അവളിട്ട ഡ്രസ്സാണെന്ന്.. ഇന്റെർബൽ സമയത്ത് ടീചേഴ്സും കുട്ടികളും നിൽക്കേ ഞാനാ കുട്ടിയോട് പറഞ്ഞു.. മോളൂ ലൂസുള്ള ഡ്രസ്സിടണം.. അമ്മയോടിത് പറയണം.. അന്ന് 2.30 ന് ഞങ്ങളുടെ ആദ്യ "സർഗം" പ്രോഗ്രാമായിരുന്നു..

200 ലധികം കുട്ടികളെ ഹാളിൽ ഒന്നിച്ചിരുത്തി ഞാനവർക്ക് മുന്നിൽ വാചാലനായി.. എല്ലാവരുടെയും സ്വഭാവ രൂപീകരണത്തെപ്പറ്റിയും, ജീവിത ശൈലിയെപ്പറ്റിയും, വിദ്യാലയത്തെ കുറിച്ചും, അധ്യാപകരെ കുറിച്ചും, മനസ്സുകളിൽ ചിത്രം വരക്കാൻ എനിക്കായി. പഠന രീതി, പുതിയ പാഠപുസ്തകം, അമ്മ, അച്ചൻ, ബന്ധങ്ങൾ, സാമൂഹ്യ മര്യാദകൾ, ഞങ്ങളുടെ പുതിയ പ്രോഗ്രാമുകൾ, USS പരീക്ഷ,അങ്ങനെ മക്കളുടെ ഹൃദയങ്ങളിൽ തെളിച്ചമുണ്ടാക്കുന്ന വാക്കുകളെ അവർ കാതോർത്തു.. പാഠത്തിൽ നിന്നും അപ്പുറം മക്കളോട് സംവദിക്കുക എന്നത് എന്റെയൊരു ശീല മായിരുന്നു. ഒരധ്യാപകൻ പൂർണതയിൽ എത്തുന്നത് അപ്പഴാ ണന്ന് ഞാനെന്റെ ടീമിനോട് പറയാറുണ്ട്. പക്ഷേ ? അതിന് നൽകണ്ട വന്ന വില എന്റെ ജീവനും അടുത്ത ദിവസം രാവിലെ HM എന്നോട് കഴിഞ ദിവസം ഞാൻ കുട്ടിയോട് പറഞ്ഞത് അമ്മക്ക് സങ്കടമുണ്ടായന്ന് അറീച്ചപ്പോൾ വല്ലാത്തൊരു പ്രയാസം അതേറ്റു പറയാൻ ഞാൻ തയ്യാറായിരുന്നു.

ഞാൻ പറഞ്ഞത് ? അമ്മ പറയുന്നത് ? ആ രാത്രി എന്റെ വിധി നിഴ്ചയിച്ചു.. എന്റെവീട്ടിൽ കാത്തിരുന്ന മക്കളുടെ അടുത്ത് എത്തുന്നതിന് മുന്നേ HMന്റെ ഫോൺ വന്നു.. കുട്ടിയുടെ അമ്മ സങ്കടത്തിലാണെന്നും ഞങ്ങളൊന്ന് അവരുടെ വീട്ടിൽ പോകുകയാണെന്നും പറഞ്ഞപ്പോ എന്റെ നിർബന്ധമായിരുന്നു ഞാനും വരാമെന്ന്.

വരണ്ടാന്ന് മൂന്ന് ടീച്ചർമാരും നിർബന്ധിച്ചിട്ടും ഞാൻ പറഞ്ഞു ആ അമ്മയെ കാണേണ്ടത് ഞാനാണ്.

എന്നെ അറിയുന്ന അമ്മയാണ്,അതവാ അമ്മ ദേശ്യപ്പെട്ടാൽ ആ കാല്താട്ട് ഞാൻ പറയും അമ്മേ സങ്കടമായങ്കിൽ ക്ഷമിക്കണം, എന്നോട് പൊറുക്കണം.. മോളുടെ നന്മ കാംശിച്ച് പറഞ്ഞു പോയതാ... വീട്ടിലെത്തിയതും കാര്യങ്ങൾ കൈവിട്ടതും ഒപ്പരമായിരുന്നു.

കൂടി നിന്നവരുടെ മുന്നിൽ കുട്ടി പറഞ്ഞത് കേട്ട് പകച്ചിരുന്നു പോയ സമയം, ഉറക്കമില്ലാത്ത രാത്രികളുടെ തുടക്കം, ഇപ്പഴും വിശ്വസിക്കാൻ ആവുന്നില്ല അവിടെ നിന്ന് രക്ഷപ്പെട്ടത്.

അവർക്ക് ഇരയാകുമെന് തിരിച്ചറിഞ്... കൂടിയവരുടെ മുന്നിലേക്ക് കൈകൂപ്പി നിന്ന എന്റെ ടീചേഴ്സ്.. എത്തി ചേർന്നത് വിദ്യാലയ സമീപം എന്റെ പ്രിയ അധ്യാപകന്റെ വീട്ടിലായിരുന്നു.

കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴേക്കും മാനേജരും വന്നത്തി എന്നെ കേട്ട് ധൈര്യം തരുമ്പോഴേക്കും ഫോൺ വന്നു... എന്റെ വീട്ന് ചുറ്റും ആൾക്കാർ കൂടിയിട്ടുണ്ടെന്നും വീടും കാറും ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും കേട്ടപ്പോൾ ഞാൻ തകർന്നു തുടങ്ങിയിരുന്നു..

മക്കളുടെ വായ പൊത്തി പിടിച്ച അവളുടെ ഗത്ഗതം ഇപ്പഴും കാതിലുണ്ട്.. നേരെ ആ കൂട്ടർപോയത് തറവാട്ടിലായിരുന്നു ഉമ്മയോടും അനുജന്റെ ഭാര്യയോടുമുള്ള ആക്രോശം, പ്രായമായ ഹാർട്ട് പേഷ്യന്റായ ഉപ്പയുടെ അവസ്ത.. വല്ലാത്ത പരീക്ഷണം.

ഇതെല്ലാം എന്തിന് ? നേരെത്തെ കുട്ടിയുടെ വീട്ടിൽ കൂടിയവർ ഞാൻ നിന്ന വീടിന്റെടുത്തും എത്തിയെന്ന് മനസ്സിലാക്കി പുറക് വശത്തുകൂടെ രക്ഷപ്പെട്ടോടിയ എന്റെ അവസ്ത എന്താ ചെയ്യാ... കൂരിരുട്ടുള്ള രാത്രിയാണ്... ചാറൽ മഴയുണ്ട്.. എത്തിചേർന്ന വീട്ടിലെ സ്നേഹിതൻ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

അപയം നൽകി. എന്നെ കട്ടിലിൽ കിടത്തി അവർ നിലത്തു കിടന്നു.. കഴിക്കാൻ ചപ്പാത്തിയുണ്ടാക്കി തന്നു.. രാത്രി ചർച്ചകൾ നീണ്ടു..ആദ്യത്തെ വീട്ടിൽ നിന്നും മറ്റൊരധ്യാപകന്റെ വീട്ടിലേക്ക് വീണ്ടും പാതിരവരെ ചർച്ചകൾ.

ഒന്നും എവിടയും എത്തുന്നില്ല... എല്ലാം നിശ്ചലമായിരിക്കുന്നു ആരൊക്കെയോ ഫോണിൽ വിളിക്കുന്നുണ്ട് ഉമ്മ... ഉപ്പ.. എന്റെ ഷാ മുട്ടായി വാങ്ങിച്ചു വരാമെന്ന് പറഞ്ഞ് ഇറങ്ങിയ എന്നെ കാത്തിരിക്കുന്ന പൊന്ന് മക്കൾ അംനു, അയിദു പരീക്ഷണങ്ങളുടെ രാത്രി..

എന്റെ വിധി നിശ്ചയിച്ച രാത്രി ഞാനെന്താണ് ചെയ്തത് ? എന്തിനാണ് ഞാൻ ഇരയായത് ? ആരുടെ പ്ലാനാണ്ണ് ഒന്നിലും തളരാതെ സത്യത്തെ മനസ്സിൽ കുടിയിരുത്തി ആർജവത്തോടെ രാവിലെ സ്കൂൾ പരിസരത്തേക്ക്.. പിന്നെ സഹപ്രവർത്തകരുടെ കൂടെ വീട്ടിലേക്ക്.. വീട് ശൂന്യമായ അവസ്ത പകച്ച് നിൽക്കുന്ന അയൽ വാസികൾ, സുഹൃത്തുക്കൾ, കലങ്ങിയ കണ്ണുമായി നിൽക്കുന്ന ഉമ്മ... കരഞ്ഞു തകർന്ന പ്രിയ പത്നി, മുട്ടായിക്ക് കീശ തപ്പുന്ന പൊന്ന്മോൻ ഭയം നിറച്ച രാത്രിയുടെ ഓർമകൾ സ്വപനമായി കണ്ട് സുഹൃത്തിന്റെ കൂടെ നാദാപുരത്തേക്ക്..

നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ തളർന്നിരുന്നു പ്പോയ എന്റ ഗാർഡിയൻ.. പത്ത് മണിക്ക് വിദ്യാലയത്തിൽ എല്ലാവരെയും വിളിച്ചിരുത്തി ചർച്ച.. പ്രഗൽഭരായ എന്റെ കഴിഞ്ഞ കാല അധ്യാപകരെല്ലാം പങ്കെടുത്തു.. മറുഭാഗത്തുള്ളവർ നേരും, സത്യവും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല..

പരസ്പരമുള പഴിചാരലിൽ ഹോമിക്കപ്പെട്ടത് എന്റ ജീവനായിരുന്നും, ജീവിതമായിരുന്നു, സൽപ്പേരായിരുന്നു.

എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് തീർപ്പാകാതെ പിരിഞ്ഞു.. വാട്സപ്പിൽ ചിത്രസഹിതം പ്രചരണം തുടങ്ങിയിരുന്നു. സമാധാനം പറഞ്ഞ്, വിശദീകരണം നടത്തി മടുത്തിരുന്നു.. അപ്പഴാണ് സുഹൃത്തിന്റെ ഫോൺ..ഞെട്ടലോടെ ഞാൻ കേട്ടിരുന്നു... പോലീസ് എത്തിയിരിക്കുന്നു.. വീട്ടിൽ ആൾക്കാർ കൂടിയിട്ടുണ്ട്. തലവേദനിക്കുന്നു.

അലോചനക്ക് നിൽക്കാതെ കാണാൻ കാത്തിരുന്ന പ്രിയപ്പെട്ടവരോട് കൈ വീശി ഏതോ ബസ്സിൽ ഓടികയറി.. ഇട്ട ഡ്രസ്സും ഓഫാക്കിയ ഫോണും.. അലഞ്ഞു നടക്കുകയാണ്.. എവിടെത്തേക്ക്...? എപ്പോൾ ? എന്തിന് ? പൈസ തീർന്നു തുടങ്ങിയിരിക്കുന്നു. ഉറക്കെ പൊട്ടി കരയണമെന്നുണ്ട് ? സ്കൂളിൽ പോകാതിരിക്കാൻ ആവുന്നില്ല..

പലരെയും കാണാൻ അതിയായ ആഗ്രഹം.. എന്റെ കുട്ടികൾ ? ടീച്ചേഴ്സ് ? പ്രിയപ്പെട്ടവർ? രക്ഷിതാക്കൾ? കുടുംബം ? വിദ്യാലയം? ദീർഘമായൊരു രണ്ടാം രാത്രി.. ഇനിയെങ്ങെനെ മുന്നോട്ട് പെരുന്നാളാണ് ഒന്നായി ചേർന്ന് വർഷങ്ങളായെങ്കിലും ആദ്യമായി അവളെടുത്തുതന്ന ടീ ഷർട്ട് ? ? മോനെ ആദ്യമായി പെരുന്നാളിന് കൊണ്ടുപോണം?? ഉമ്മക്കും ഉപ്പക്കും ഡ്രസ്സ് എടുക്കണം ? ? മനസ്സിൽ നിറയെ കുടുംബം, ഉപ്പാന്റെ മുഖം, ഉമ്മ, ഞാൻ വരാതെ ഉറങ്ങാതെ കാത്ത് നിൽക്കുന്ന മക്കൾ അല്ലാഹ്... ഞാനെന്താ ചെയ്തത് ഇനി എന്റെ ജീവിതം! വീട്ടിൽ ചില പിണക്കങ്ങൾക്ക് കാരണം എന്റ സമയ കുറവായിരുന്നു.

ഒരു യാത്ര പോകാൻ പറ്റാത്ത, ഒരു പ്രോഗ്രാമിന് പോകാൻ പറ്റാത്ത,മോനെ മദ്രസ്സയിൽ വിടാൻ പറ്റാത്ത, പള്ളിയിൽ പോകാൻ പറ്റാത്ത, ബന്ധങ്ങൾ പ്പോലും മുറിഞ്ഞു പോയ സ്വാധീന ശക്തിയായിരുന്നു എനിക്കെന്റെ സ്കൂൾ.. ആർകൊക്കെയോ വേണ്ടി ഓടി നടന്നു... യാത്രകൾ ചെയ്തു.. എന്റെ എല്ലാ കഴിവും, ചിന്തയും, ഊർജവും ഞാൻ ചെലവഴിച്ചു.

എല്ലാത്തിനും അവസാനം കിട്ടിയ തോ ? എന്തിനു വേണ്ടി ? സത്യം തെളിയും ആയിരം ശതമാനം ഉറപ്പുണ്ട് പക്ഷേ ഇപ്പഴത്തെ എന്റെ അവസ്ത ? പ്രാർത്ഥിച്ചവർ, പരിഹാരം കാണാൻ മുൻകൈയെടുത്തവർ, സത്യം തിരിച്ചറിഞ് കൂടെ നിന്നവർ, കുട്ടികൾ, രക്ഷിതാക്കൾ, നാട്ടു ക്കാർ, സുഹൃത്തുക്കൾ, എന്റെ ഫാമിലി, എല്ലാത്തിനും ഉപരിയായി താങ്ങായി കൂടെനിന്ന എന്റെ ടീം, സഹപ്രവർത്തകർ എല്ലാവർക്കും നന്ദി ചിലപ്പോൾ കാരാഗ്രഹത്തിൽ അടക്കപ്പെടാം.. പേടിയില്ല... കുറ്റം ഒരണുമണിതൂക്കം ചെയ്തിട്ടില്ല..

സത്യം തിരിച്ചറിയുക അതേ ജയിക്കൂ... എന്റെ വിധി.. പ്ലാൻ ചെയ്ത വിധി.. വിട്ടിൽ നിന്ന് പുറത്തേക്ക് യാത്ര പോകുമ്പോൾ ഞാൻ പറയാറുണ്ട് ഞാൻ വൈകിയാൽ കാത്ത് നിൽക്കേണ്ട.. ഇവിടെയുള്ള ചെടികളിൽ നിങ്ങെൾകെന്നെ കാണാം വായിച്ച് സത്യമുണ്ടന്ന് തിരിച്ചറിഞാൽ നിങ്ങൾക്കിത് ഫോർവേഡ് ചെയ്യാം..

സ്നേഹത്തോടെ നജീബ് മാസ്റ്റർ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213204/a-manithookam pavam cheythitila teacher-accused-in-pocso-case-in-valakotur-with-emotional-note)